Wednesday, January 28, 2026
22.8 C
Bengaluru

കെ.ആർ മീരയുടെ ‘ഭഗവാൻ്റെ മരണം’ ഇനി കന്നഡയിലും

ബെംഗളൂരു : കെ.ആർ. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഭഗവാന്റെ മരണം’ എന്ന കഥാസമാഹാരം ഇനി കന്നഡയിലേക്ക്. കര്‍ണാടകയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകൾ ഉൾപ്പെടുന്ന പുസ്തകം “ഭഗവന്തന സാവു” എന്ന പേരിൽ പുറത്തിറക്കുന്നത്. മലയാളിയും കാസറഗോഡ് സ്വദേശിയുമായ കന്നഡ പത്രപ്രവർത്തകൻ വിക്രം കാന്തികെരെയാണ് കന്നഡയിലേക്ക് വിവർത്തനം ചെയ്തത്. ബെംഗളൂരു ചിത്രകലാ പരിഷത്തിൽ ഈ മാസം 9-ന് നടക്കുന്ന ചടങ്ങിൽ നടൻ പ്രകാശ് രാജ് പുസ്തകം പ്രകാശനം ചെയ്യും.

ബഹുരൂപിയും ധാർവാഡ് ഡോ. എം.എം. കലബുറഗി നാഷണൽ ട്രസ്റ്റും ചേർന്നാണ് പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. കെ.ആർ. മീര, ഡോ. എം.എം. കലബുറഗി നാഷണൽ ട്രസ്റ്റ് അംഗങ്ങളായ ശ്രീവിജയ കലബുറഗി, സിദ്ദനഗൗഡ പാട്ടീൽ, ബഹുരൂപി സ്ഥാപക വി.എൻ. ശ്രീജ, വീരണ്ണ രാജൂര, ജി.എൻ. മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രണ്ടു കവർ പേജുകളുമായിട്ടാണ് പുസ്തകം പുറത്തിറക്കുന്നത്. കന്നഡയിൽ ആദ്യമായിട്ടാണ് ഒരു പുസ്തകം രണ്ടു കവർ പേജുകളുമായി ഇറങ്ങുന്നത്.

വിക്രമിന്റെ മൂന്നാമത്തെ കന്നഡ പരിഭാഷയാണ് ഭഗവന്തന സാവു. ഒ.കെ. ജോണിയുടെ ‘കാവേരിയോടൊപ്പം എന്റെ യാത്രകൾ’ എന്ന യാത്രാവിവരണ കൃതി കന്നഡയിലേക്ക് ‘കാവേരി തീരദ പയണ’ എന്ന പേരിൽ വിവര്‍ത്തനം ചെയ്തതിന് കന്നഡ സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചിരുന്നു. ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഹാകാവ്യമായ ‘ഉമാകേരള’വും കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.

കന്നഡ ദിനപത്രമായ പ്രജാവാണിയുടെ മംഗളൂരുവിലെ സീനിയർ റിപ്പോർട്ടറാണ്. കന്നഡയിലെയും മലയാളത്തിലെയും ആദ്യകാല നോവലുകളെക്കുറിച്ച് എം.ഫിൽ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മംഗളൂരുവിലാണ് താമസം.
<BR>
TAGS : ART AND CULTURE | LITERATURE

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അഞ്ചാം ലോക കേരള സഭ; കർണാടകയിൽ നിന്നും ഇത്തവണ ഏഴുപേർ

ബെംഗളൂരു: തിരുവനന്തപുരത്ത് നാളെ മുതല്‍ 31 വരെ നടക്കുന്ന അഞ്ചാമത് ലോക...

കൊട്ടാരക്കര അപകടം; പരുക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും...

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം; ഓഫ്‌ലൈന്‍ വഴി സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന...

മലയാള ഭാഷാ ബിൽ: ‘കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയ‍ൻ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക...

പോപ്പുലർ ഫ്രണ്ടിന്റെ ഇരുപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ...

Topics

എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 1.37 കോടി രൂപയുമായി ക്യാഷ് മാനേജ്‌മെന്റ് ജീവനക്കാർ മുങ്ങി

ബെംഗളൂരു: ക്യാഷ് മാനേജ്‌മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച...

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ...

ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെ തർക്കം; യുവാവ് കൊല്ലപ്പെട്ടു, ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വീരസാന്ദ്ര...

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക്...

റിപ്പബ്ലിക് ദിനാഘോഷം; എം.ജി. റോഡ്‌ ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തിന്റെ സമീപ...

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...

മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി....

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം...

Related News

Popular Categories

You cannot copy content of this page