ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ് പി.അലക്സ് കൊടിയേറ്റ് നടത്തി.
നാളെ രാവിലെ 6.30നു ദനഹാ പെരുന്നാൾ കുർബാന, 9നും 10നും വൈകിട്ട് 6നു സന്ധ്യാപ്രാർഥന, തുടർന്നു കൺവൻഷനിൽ തിയളോജിക്കൽ സെമിനാരിയിലെ ഡോ.റവ.ജേക്കബ് മാത്യു കറുകച്ചാൽ വചനസന്ദേശം നൽകും. പെരുന്നാൾ ദിനമായ 11നു രാവിലെ 7നു പ്രഭാത പ്രാർഥന, 8നു വിശുദ്ധ മൂന്നിൻമേൽ കുർബാന, ആശീർവാദം, ലേലം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.
SUMMARY: KR Puram Mar Yuhanon Mamdana Orthodox Church celebrated the festival
SUMMARY: KR Puram Mar Yuhanon Mamdana Orthodox Church celebrated the festival














