സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വർധിച്ചിരിക്കുകയാണ്. മഴയുടെ കുറവും താരതമ്യേന ഉയർന്ന താപനിലയും വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണമായെന്നാണ് വിശദീകരണം.

എല്‍നിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവ് കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വർധിച്ചിട്ടുണ്ട്. രാജ്യത്താകെ ആവശ്യകത ഉയർന്നതിനാല്‍ പവർ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയും കുറഞ്ഞിരിക്കുകയാണെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപയോഗം മുൻ ദിവസങ്ങളെക്കാള്‍ 300 മുതല്‍ 400 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് വിലയിരുത്തല്‍. ആവശ്യമായ അളവില്‍ വൈദ്യുതി പവർ എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ഭാഗിക വൈദ്യുതി നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്നും കെഎസ്‌ഇബി അറിയിച്ചു.

SUMMARY: KSEB says there is a possibility of partial power restrictions in the state tonight

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍...

Related Articles

Popular Categories