‘സ്വകാര്യ ബസിലും സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര, കണ്‍സെഷൻ നിരക്ക് വര്‍ദ്ധിപ്പിക്കണം’; മന്ത്രിയുമായി ചര്‍ച്ച നടത്തി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസ് സർവീസുകള്‍ കനത്ത നഷ്ടത്തിലായെന്ന് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഗതാഗത മന്ത്രി സി.പി. ജോണുമായി തിരുവനന്തപുരത്ത് നിർണായക ചർച്ച നടത്തി. കെഎസ്‌ആർടിസിയിലേതുപോലെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്‌ ആ ടിക്കറ്റ് തുക സർക്കാർ ഉടമകള്‍ക്ക് നല്‍കണമെന്നാണ് ചർച്ചയില്‍ ഉയർന്ന പ്രധാന ആവശ്യം.

ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ഉടമകള്‍ ഉന്നയിച്ചു. ആവശ്യങ്ങളില്‍ അനുകൂല തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.

അതേസമയം, വയനാട്ടില്‍ വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് സ്വകാര്യ ബസുടമകള്‍ ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറി. കണ്‍സെഷൻ ചാർജ് ഒരു രൂപയില്‍ നിന്നും മൂന്ന് രൂപയാക്കി ഉയർത്തിയതിനെതിരെ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ആർടിഒ ഓഫീസ് ഉപരോധിച്ചു. കുട്ടികളില്‍ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്ന ബസുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥി സംഘടനയുടെ പ്രതിഷേധം. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയും വിദ്യാർഥി പ്രതിഷേധങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് വഴിവെക്കും.

SUMMARY: Private bus owners hold talks with the Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

Related Articles

Popular Categories