‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ ഹര്‍ജി: അൻസിബയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും നിയമവിവാദങ്ങളും കൂടുതല്‍ സങ്കീർണ്ണമാകുന്നു. സംഘടനയുടെ താല്ക്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ നല്‍കിയ ഹർജിയില്‍ കക്ഷി ചേരാൻ അൻസിബ ഹസ്സൻ സമർപ്പിച്ച അപേക്ഷയെ ശ്വേതാ മേനോൻ കോടതിയില്‍ ശക്തമായി എതിർത്തു.

അൻസിബയുടെ അപേക്ഷയെ എതിർക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണ പത്രിക സമർപ്പിക്കാൻ ശ്വേതയ്ക്ക് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സംഘടനയുടെ ബൈലോ പ്രകാരം ‘അഡ്ഹോക്ക് കമ്മിറ്റി’ എന്നൊരു സംവിധാനത്തിന് നിലനില്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശ്വേത മുമ്പ് കോടതിയെ സമീപിച്ചത്. അതേസമയം, ശ്വേതാ മേനോൻ നല്‍കിയ ഹർജി നിയമപരമായി നിലനില്‍ക്കില്ലെന്ന് നടനും അഡ്ഹോക്ക് കമ്മിറ്റി മുൻ കണ്‍വീനറുമായ രമേഷ് പിഷാരടി കോടതിയില്‍ വാദിച്ചു.

ഹർജി എന്തുകൊണ്ട് നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം കോടതിയില്‍ സമർപ്പിക്കാൻ രമേഷ് പിഷാരടിയോടും എറണാകുളം മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 27-ലേക്ക് മാറ്റിയ കോടതി, അതുവരെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങള്‍ക്കുള്ള സ്റ്റേ തുടരുമെന്നും വ്യക്തമാക്കി. മുമ്പ് കോടതിയുടെ ഈ സ്റ്റേ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രമേഷ് പിഷാരടി കണ്‍വീനർ സ്ഥാനം രാജിവെച്ചത്.

SUMMARY: Swetha Menon’s plea against the ‘AMMA’ ad-hoc committee: Objection to impleading Ansiba

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

Related Articles

Popular Categories