ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ അസ്ഹർ പാഷ(25) ആണ് മരിച്ചത്. ഇകൊമേഴ്സ് സ്ഥാപനത്തിനു വേണ്ടിയാണ് അസ്ഹർ ജോലി ചെയ്തിരുന്നത്.
ഇന്ന് രാവിലെ ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ തിരുപ്പതി-ബെംഗളൂരു ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉപ്പാർപേട്ട് പൊലീസ് ബസ് പിടിച്ചെടുത്ത് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
SUMMARY: KSRTC bus knocks down delivery personnel.