കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 പേർ ചികിത്സ തേടി. മരിച്ചവരില്‍ ആറ് പേർ മലയാളികളെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങൾ,രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
SUMMARY: Kuwait liquor tragedy: 13 dead, 21 blinded, six Malayalis reported