ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിക്ക് കീഴിലാണ് ഫ്ലാറ്റ് നൽകുക. ബൈയപ്പനഹള്ളിയിൽ സംസ്ഥാന ഭവനബോർഡ് നിർമിച്ച മൾട്ടിസ്റ്റോറി ഹൗസിങ് പ്രോജക്ടിൽ നിർമിച്ച ഫ്ലാറ്റുകളാണ് അനുവദിക്കുക. വീടുലഭിക്കാൻ അർഹരായവരെ രേഖകൾ പരിശോധിച്ച് കണ്ടെത്തി പുനരധിവസിപ്പിക്കും. ജനുവരി ഒന്നിന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
I want to clearly explain our government’s decision on the Kogilu settlement issue. On December 20, illegal sheds built on government land were removed after due notice. This land belongs to the government and had been officially handed over for public purposes. Encroachment of… pic.twitter.com/Jgyhutd6ga
— Siddaramaiah (@siddaramaiah) December 29, 2025
1187 ഫ്ലാറ്റുകളാണ് ഇതിലു ള്ളത്. 11.20 ലക്ഷം രൂപ വിലയുള്ളവയാണിവയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ അഞ്ചുലക്ഷം രൂപ കോർപ്പറേഷൻ നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നായി എസ്‌സി എസ്‌ടി വിഭാഗത്തിന് 4.5 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് 2.7 ലക്ഷം രൂപയും സബ്‌സിഡിയും ലഭിക്കും. ബാക്കിതുക വായ്പ എടുത്തുനൽകും.
167 വീടുകളാണ് കോഗിലുവിൽ ഉണ്ടായിരുന്നതെന്നും ഇവ ഷെഡുകളായിരുന്നെ ന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ചു തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും ഇത് നടക്കുക. കൈയേറിത്താമസിച്ചതാണ് ഈ കടുംബങ്ങളെങ്കിലും മാനുഷികപരിഗണനവെച്ചാണ് ഇവരെ പുനരധിവസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഡിസംബര്‍ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കൈയേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്.
അതിനിടെ, കോഗിലുവിൽ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷൻ സംഘം കോളനി സന്ദർശിച്ചു തെളിവെടുപ്പു നൽകി. താമസക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാരിനോട് പ്രതികരണം തേടുമെന്നും കമ്മിഷൻ ചെയർമാൻ ടി. ശ്യാംഭട്ട് പറഞ്ഞു.
SUMMARY: Land acquisition in Kogilu; Flats will be handed over to those who lost their homes, starting from January 1














