Monday, October 13, 2025
20.2 C
Bengaluru

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ‌. സബ്ജക്റ്റ് കമ്മിറ്റിയില്‍ കൂടി ഇതു പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ‍്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലൂടെയാണ് മുഖ‍്യമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്.

മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഭൂമി പതിച്ച്‌ കിട്ടിയവരില്‍ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയഭൂമി വകമാറ്റിയാല്‍ ക്രമീകരിച്ച്‌ നല്‍കാനുള്ള തടസമാണ് ഇതോടെ നീങ്ങുന്നത്. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങള്‍ സൗജന്യമായി ക്രമപ്പെടുത്തി നല്‍കും.1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങള്‍ അപേക്ഷ കിട്ടി 90 ദിവസത്തിനകം ക്രമപ്പെടുത്തും. 1500- 3000 ചതുരശ്ര അടി വരെ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 5 ശതമാനം കെട്ടി വെക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.

3000 – 5000 ചതുരശ്ര അടി വരെ 10 ശതമാനം, 5000 – 10000 ചതുരശ്ര അടി വരെ 20 ശതമാനം, 10000 – 20000 ചതുരശ്ര അടി വരെ 40 ശതമാനം, 20000 – 40000 ചതുരശ്ര അടി 50 ശതമാനം ഫീസ് നല്‍കണം. ക്വാറികള്‍ പോലുള്ളവയ്ക്ക് മുഴുവൻ ന്യായവിലയും നല്‍കണമെന്നാണ് ഭേദഗതി. ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച്‌ നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ കാതലായ മാറ്റം. ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും കക്ഷിഭേദമന്യേ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.

SUMMARY: Land Registry Amendment Rules approved; Chief Minister says major promise in manifesto has been implemented

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ രണ്ട് ദിവസം കൂടി കൂടുതല്‍ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി രണ്ട് ദിവസം കൂടി കൂടുതല്‍ മഴ ലഭിക്കുമെന്ന്...

പാലക്കാട് 62കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിയായ 62കാരനാണ്...

’58 പാക് സൈനികര്‍ കൊല്ലപ്പെട്ടു’; പാകിസ്ഥാന് അഫ്ഗാന്റെ കടുത്ത പ്രഹരം

കാബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന...

സഞ്ചാരികളെ സ്വാഗതം…. കെആര്‍എസ് ഡാമിലെ വിസ്മയ കാഴ്ചകള്‍ കാണാം

ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ... ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍...

ഹൊസൂർ കൈരളി സമാജം ‘ഓണനിലാവ്’ 26-ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഒക്ടോബർ 26-ന്...

Topics

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

Related News

Popular Categories

You cannot copy content of this page