കണ്ണൂർ: എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഗ്രാമ പഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയർ ബേസിക്ക് എല്‍. പി സ്കൂളിലെ കാട്ടില്‍ പീടിക ഒന്നാം നമ്പർ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ വണ്ടിയില്‍ സഞ്ചരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അതൊന്നും തിരഞ്ഞെടുപ്പില്‍ ഏശാൻ പോന്നില്ല ഈ കാര്യത്തില്‍ കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മറ്റേതെങ്കിലും സർക്കാരാണെങ്കില്‍ ഇങ്ങനെയുള്ള നടപടി സ്വീകരിക്കില്ല. ഈ കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.
ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്രവിജയം നേടും യുഡിഎഫിനൊപ്പം നില്‍ക്കുന്ന വർ പോലും എല്‍.ഡി.എഫിനൊപ്പമാണ്. ജമാത്തെ ഇസ്ലാമിയെ മുസ്ലീം ജനവിഭാഗം തന്നെ തള്ളിയതാണ് അവരെ കൂടെ കൂട്ടിയാലൊന്നും മുസ്ലിം ജനസമൂഹത്തിൻ്റെ വോട്ടു നേടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം നടത്തി.
SUMMARY: LDF will achieve historic victory: Chief Minister














