Monday, December 29, 2025
18.7 C
Bengaluru

പ്രണയത്തിൻ്റെ ആഗ്നേയ നാളങ്ങൾ

പ്രണയത്തിൻ്റെ മോഹനനൃത്തമാണ് കവി റഫീഖ് അഹമ്മദിൻ്റെ പ്രണയകാവ്യങ്ങൾ. ജീവിതത്തിൻ്റെ തീവ്രതയും നിരാകരണവും ഒരുപോലെ ദ്യോതിപ്പിക്കുന്ന ഭാവനയുടെ ഗിരിശൃംഗങ്ങൾ. മനസ്സിൻ്റെ ഏതുരുൾപ്പൊട്ടലുകളേയും മഴമുകിലുകളാക്കുവാൻ പര്യാപ്തമായ വാക്കിൻ്റെ ജല സ്പർശങ്ങൾ. ഒപ്പം തന്നെ അഗ്നിയായി ജ്വലിക്കാനും കത്തിച്ചാമ്പലാക്കാനും ഒരു പോലെ പ്രണയത്തിന് കഴിയും. വൈരുദ്ധ്യവും പരസ്പര പൂരകമാകുന്ന സവിശേഷത ഈ കവിയുടെ കാവ്യങ്ങളിൽ പ്രകടമാവുന്നു. പ്രണയത്തിൻ്റെ ദാർശനിക സഞ്ചാരങ്ങൾ.

റഫീഖ് അഹമ്മദ്

“അത്രക്ക്” എന്ന പേരിലെഴുതിയ കവിതയും ”പ്രണയമില്ലാതെയായ നാൾ” എന്ന കവിതയും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ നടന്നേറുന്നത് ഒരേ പാതയിലേക്ക് തന്നെയാണ്. ഒന്ന് സ്വീകരണമെങ്കിൽ മറ്റേത് നിരാകരണം ഒന്നിൻ്റെ തന്നെ വേറിട്ട മുഖങ്ങൾ. പ്രണയോന്മീലനവും പ്രണയ നിരാകരണവും ഒരേയനുപാതത്തിൽ അനുവാചക ഹൃദയത്തെ നിർമ്മലമാക്കുന്നു. അത്രയും തീവ്രമായ സാന്നിധ്യത്തെ നിസ്വാർത്ഥമായ മനസ്സോടെ വേണ്ടെന്ന് വെയ്ക്കാൻ ഉദാത്ത മനസ്സുകൾക്കേ സാധ്യമാവു. “നിന്നോളം നീറിയിട്ടില്ലൊരു വേദന, നിന്നോളം ഉന്മത്തമല്ല മറ്റൊരാനന്ദം ” എന്ന വരികളിലൂടെ ധ്വനിക്കുന്നതതാണ്. കേവലതയ്ക്കപ്പുറം ആകാശസീമകളേയും ഉല്ലംഘിച്ച് സഞ്ചരിക്കുന്ന പ്രണയച്ചിന്തകൾ. ആയുസ്ഥലികളെ പ്രകാശമാനമാക്കിയിരുന്ന പ്രണയം അതിരെഴാത്ത രാത്രിയിലെവിടേയൊ വിളറി വീഴുന്ന നിലാവിൻ്റെ സുസ്മിതമായി മാറുന്ന രാസപരിണാമങ്ങൾ. സൂര്യനും ചന്ദ്രനും നക്ഷത്രവും നിലാവും ഭൂമിയും സമുദ്രവും എല്ലാത്തിനുമപ്പുറമായിരുന്നു പ്രണയം. എന്നും കുടിക്കുന്ന ദാഹജലം പോലും!” നിന്നിലും വേഗത്തിൽ നീരാവിയാക്കുന്നില്ലൊരു
സൂര്യനും എൻ്റെ ശൃംഗങ്ങളെ ” അതുപോലെ നിന്നിലും മീതെ ഒരു പൗർണ്ണമിച്ചന്ദ്രനും ഉണർത്തുന്നില്ല തൻ്റെ സമുദ്രങ്ങളെ “യെന്ന് കവി വിളംബരം ചെയ്യുന്നു. അത്രയ്ക്കഗാധമായ പ്രണയത്തെ അതെ തീവ്രതയോടെത്തന്നെ തിരികെയേൽപ്പിക്കാനും കഴിയുന്ന മനസ്സ്!

മണ്ണിനെ ആലിംഗനം ചെയ്യുന്ന മഴയ്ക്കു പോലും ഈ പ്രണയത്തിൻ്റെയത്രയും ഭൂമിയെ ഉണർത്താനാവുന്നില്ല. ഒരു ഗ്രീഷ്മത്തിനും ഇത്രയും ഉള്ളം കരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുന്മാദി കണക്കെ പാടിപ്പറക്കുകയാണ് കവി. കവിയോടൊപ്പം വായനക്കാരനും ചിറകടിച്ച് പറക്കുകയാണ് പ്രണയമെന്ന മാസ്മരിക ലോകത്തിലൂടെ. മനസ്സിൻ്റെ അതിസൂക്ഷ്മമായ സഞ്ചാരങ്ങൾ. നാമറിയാത്ത ഏതൊക്കെയോ കൈവഴികളിലൂടെ ഈ വരികൾ നടത്തിയ്ക്കുന്നു. ആത്മഹർഷങ്ങളുടെ, വിരഹങ്ങളുടെ , തിരസ്ക്കാരങ്ങളുടെ, തപിച്ചുരുകലുകളുടെ ,അവസാനം നീറി നീറി നിർവ്വേദമാകുന്ന അവസ്ഥാന്തരങ്ങളിലൂടെ.

ജനലരികിൽ മെല്ലെ വന്ന് കൈത്തലം പിൻവലിച്ചു തിരികെ പോകുന്ന ഇളം വെയിലിനോടാണ് പ്രണയത്തിൻ്റെ തിരിച്ചു പോക്കിനെ കവി ഉപമിക്കുന്നത്. മഴയുടെ ജലസാന്ദ്രത നിറഞ്ഞ സൗഹൃദമോ, ഇലകളിൽ നിന്നെടുത്ത ഹരിതകമോ ഒക്കെയായിരുന്ന പ്രണയം. മിഴികളിലെ മിന്നലായ് വന്ന് കവിയുടെ മഴകളെ കുതി കൊള്ളിച്ച കാർമുകമായിരുന്നു മറ്റൊരവസരത്തിൽ. ഉപമകളും ഉൽപ്രേക്ഷകളും കൊണ്ട് കോർത്തിട്ടിരിക്കുന്ന സ്വീകാര്യ നിരാസങ്ങളുടെ പ്രണയഹാരം. ആ തൂലികത്തുമ്പത്ത് നൃത്തം വെച്ചുണരുന്ന അക്ഷരച്ചിപ്പികൾ. തിരയഗാധങ്ങളിൽ നിന്നും കിട്ടിയ ആ ചിപ്പികളെ കരയെ ഏൽപ്പിച്ച് മടങ്ങുന്ന അവധൂത തുല്യനായ കവി. പ്രണയനിർഭരമായ ഹൃദയത്തേക്കാൾ നിറഞ്ഞ് കവിയുകയാണിവിടെ പ്രണയ ശൂന്യമായ ഹൃദയം. സഹതാപത്തിൻ്റെ ,കാരുണ്യത്തിൻ്റെ, വിട്ടുകൊടുക്കലിൻ്റെ പരിപൂർണ്ണതയിലേക്ക് …..! ആകർഷണവികർഷണത്തിൻ്റെ ഊർജ്ജ രേണുക്കൾ പ്രണയത്തിൻ്റെ ജീവദ്രവമായി പരിണമിച്ച് കോശതന്തുക്കളിൽ വിലയം പ്രാപിക്കുന്നു. പ്രണയാക്ഷരങ്ങളുടെ സാക്ഷാൽക്കാരമായി. ഒഴിയുമ്പോഴും അതിലേറെ നിറയുന്ന കവിതകൾ!

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ...

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി....

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ്...

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് 

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ...

Topics

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം...

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

Related News

Popular Categories

You cannot copy content of this page