തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരം. ജൂലൈ 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പേര് ഉൾപ്പെടുത്താൻ ഞായർ വരെ 10,86,708 പേരാണ് അപേക്ഷിച്ചത്. തിരുത്തലിന് 5,650 അപേക്ഷയും വാർഡ്‌മാറ്റാൻ 54,395 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 241 പേർ സ്വന്തമായി അപേക്ഷ നൽകി. 66,719 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകി.
65,255 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിൽ ഇലക്‌ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.
SUMMARY: Local elections: Four more days to add your name to the voter list