വാഷിങ്ടൺ: യുഎസിലെ അലാസ്കാ തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2നാണ് ഭൂചലനമുണ്ടായത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻസ് പോയിന്റിൽ നിന്ന് തെക്ക് 87 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻസ് പോയിന്റിൽ താമസിക്കുന്നവരോട് ഉടൻ മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
2023 ജൂലൈയിലും അലാസ്കൻ ഉപദ്വീപിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നില്ല.
SUMMARY: Magnitude 7.3 earthquake strikes Alaska Peninsula