ബെംഗളൂരു: തിരുപ്പിറവിയുടെ 1500 വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ ക്യാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. തവക്കൽ മസ്ത്താൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. ബെംഗളൂരു ജില്ലാ സാഹിത്യോത്സവ് സെപ്റ്റംബർ 13,14 തിയ്യതികളിൽ നടക്കും.
ജില്ലാ പ്രസിഡന്റ് ഫാറൂഖ് അമാനി അധ്യക്ഷത വഹിച്ചു. മുൻ വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി സംഗമം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ബഷീർ സഅദി പീനിയ, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു. സയ്യിദ് ശൗഖത്ത് തങ്ങൾ പ്രാർത്ഥന നടത്തി. കെ.എം.ജെ സെക്രട്ടറി ഇസ്മായിൽ സഅദി കിന്യ, എസ്.എം.എ ഖജാൻജി സത്താർ മൗലവി. മുഹമ്മദ് കോയ തങ്ങൾ, മജീദ് മുസ്ലിയാർ, മുനീർ രാമമൂർത്തിനഗർ എന്നിവർ സംബന്ധിച്ചു.എസ്.എസ്എഫ് ജില്ലാ സെക്രട്ടറി അൽതാഫ് അലി സ്വാഗതവും അബ്ദുൽ വാജിദ് അംജദി നന്ദിയും പറഞ്ഞു.