മുംബൈ: മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
സംസ്ഥാനത്തെ 29 കോർപ്പറേഷനുകളിലെ 2869 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുംബൈയിലെ തിരഞ്ഞെടുപ്പ് ആണ് ഏറ്റവും നിർണായകം. 227 സീറ്റുകളുള്ള മുംബൈയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും ശിവസേന (ഉദ്ധവ്)- എംഎൻഎസ് സഖ്യവും തമ്മിലാണു പ്രധാന പോരാട്ടം. വോട്ടെണ്ണൽ ഇന്നു നടക്കും.
SUMMARY: Maharashtra Corporation Election; 50% polling














