പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പാതയില്‍ അറ്റകുറ്റപ്പണികൾ നടക്കുനതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു..
ഡിസംബർ 21, 27:
കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിപ്പിക്കും. പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിൽ സര്‍വീസ് ഉണ്ടായിരിക്കില്ല.
ഡിസംബർ 10, 17:
ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ ജങ്ഷൻ – കോഴിക്കോട് പാസഞ്ചർ യാത്ര ഫറോക്കിൽ അവസാനിപ്പിക്കും. ഫറോക്കിനും കോഴിക്കോടിനും ഇടയിൽ സര്‍വീസ് ഉണ്ടായിരിക്കില്ല.
ഡിസംബർ 21, 27:
നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56608 നിലമ്പൂർ റോഡ് – പാലക്കാട് ജങ്ഷൻ പാസഞ്ചർ യാത്ര ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയിൽ സര്‍വീസ് ഉണ്ടായിരിക്കില്ല. ഷൊർണൂർ ജങ്ഷനിൽ നിന്ന് പാലക്കാട് ജങ്ഷനിലേക്ക് ഒരു അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.
ഡിസംബർ 07, 14, 21, 28, ജനുവരി 04:
എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12977 എറണാകുളം ജംഗ്ഷൻ – അജ്മീർ ജങ്ഷൻ മരുസാഗർ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.
ഡിസംബർ 07, 14, 21, 28, ജനുവരി 04:
എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12224 എറണാകുളം ജംഗ്ഷൻ – ലോകമാന്യതിലക് തുരന്തോ സൂപ്പർഫാസ്റ്റ് വീക്കിലി എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.
ഡിസംബർ 12, 19, 26, 2026 ജനുവരി 02:
എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ – ഓഖ ദ്വൈവാര എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.
ഡിസംബർ 17, 22, 24, 29, 31:
പാലക്കാട് ടൗണിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16844 പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് യാത്രയിൽ 30 മിനിറ്റ് നിർത്തിവെക്കും.
ഡിസംബർ 21, 27:
എറണാകുളം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 66610 എറണാകുളം ജങ്ഷൻ – പാലക്കാട് ജങ്ഷൻ മെമു യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.
ഡിസംബർ 21, 27:
കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16382 കന്യാകുമാരി – പൂനെ ജങ്ഷൻ എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിർത്തിവെക്കും.
ഡിസംബർ 29, 30, ജനുവരി 01, 02, 03, 04, 05, 06:
ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 56604 ഷൊർണൂർ ജങ്ഷൻ – കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ യാത്രയിൽ 30 മിനിറ്റ് നിർത്തിവെക്കും.
ഡിസംബർ 28:
ബരൗണി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12521 ബരൗണി ജങ്ഷൻ – എറണാകുളം ജങ്ഷൻ വീക്ക്‌ലി എക്സ്പ്രസ് യാത്രയിൽ ഒരു മണിക്കൂർ നിർത്തിവെക്കും.
ഗോരഖ്പൂർ ജങ്ഷനിൽ നിന്ന് 2026 ജനുവരി 04 ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12511 ഗോരഖ്പൂർ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ ത്രൈ-വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ 10 മിനിറ്റ് നിയന്ത്രിക്കും.
ഡിസംബർ 10, 17, 24: ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രിക്കും.
ഡിസംബർ 10, 17, 24:
ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രലിൽ നിന്ന് 01 മണിക്കൂർ നിയന്ത്രിക്കും.
ഡിസംബർ 10, 17, 24:
തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഡിസംബർ 10, 17:
ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ – എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയിൽ 50 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഡിസംബർ 11, 18:
മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് യാത്രയിൽ 40 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തും.
ഡിസംബർ 22:
ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ 40 മിനിറ്റ് നിർത്തിവെക്കും.
ഡിസംബർ 23:
ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ 01 മണിക്കൂർ നിർത്തിവെക്കും.
SUMMARY: Maintenance on the track; restrictions on train traffic via Palakkad













