Sunday, October 19, 2025
24 C
Bengaluru

മലയാളം മിഷൻ മൈസൂരു മേഖല അധ്യാപക സംഗമം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപക സംഗമം മൈസൂരുവിലെ കെ.സി ലേഔട്ടിൽ നടന്നു. ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ, വൈസ് പ്രസിഡൻറ്  സുരേഷ് ബാബു, സെക്രട്ടറി ഹിത വേണുഗോപാലൻ, അക്കാദമിക് കോഡിനേറ്റർ മീര നാരായണൻ, മേഖലാ കൺവീനർ പ്രദീപ്കുമാർ, റിസോഴ്സ് അധ്യാപകരായ ഷൈനി പ്രകാശൻ, ജിൻസി ജിജിൻ, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയിലെ സയന്റിസ്റ്റ് ഡോ. സഞ്ജീവ് കുമാർ,  കെ പി എൻ.പൊതുവാൾ, സുരേഷ് ബാബു എന്നിവർ മുഖ്യാതിഥികളായി.

മൈസൂരു മേഖലയിലെ 14 സെൻ്ററുകളിൽ നിന്നായി മുപ്പതോളം അധ്യാപകർ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന അധ്യാപക സംഗമത്തിൽ പങ്കുചേർന്നു. മേഖലയിലെ മലയാളം മിഷന്റെ ആദ്യ അധ്യാപിക സുധ,  മേഖലയിലെ മുൻകോഡിനേറ്ററും ഇപ്പോഴത്തെ ചാപ്റ്റർ വൈസ് പ്രസിഡണ്ടുമായ സുരേഷ് ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മേഖലയിൽ നിന്ന് കേരള ഗവൺമെൻറ് നടത്തിയ നീലക്കുറിഞ്ഞി പരീക്ഷ എഴുതിയ ആർദ്ര, അനുശ്രീ എന്നിവർക്ക് കോഴ്സ് കംപ്ലീറ്റ് സർട്ടിഫിക്കറ്റ് കെ. ദാമോദരൻ വിതരണം ചെയ്തു. മേഖലയിലെ അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രവേശനോത്സവം അടക്കമുള്ള തുടർ പ്രവർത്തനങ്ങളും സംഗമത്തിൽ ചർച്ചയായി.മലയാളഭാഷയിലൂടെ കേരള സംസ്കാരം വളർത്തിയെടുക്കാനുള്ള അധ്യാപകരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ ചാപ്റ്റർ പ്രസിഡൻറ് അഭിനന്ദിച്ചു. അധ്യാപകരായ അജിത, സൂസമ്മ, അനിത, സുചിത്ര അംബരീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
SUMMARY: Malayalam Mission Karnataka Chapter Mysore Region Teachers’ Meet

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വീടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച്  4 മരണം

ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന്...

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും...

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു....

പെണ്‍കുട്ടി ഉണ്ടായതില്‍ ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്

കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച്...

കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ്സപകടം; ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍...

Topics

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട്...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു...

പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ഫോണിൽ ഭീഷണി; ഒരാള്‍ അറസ്റ്റിൽ

ബെംഗളൂരു: പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് കർണാടക...

ദീപാവലി യാത്രാതിരക്ക്; 2500 സ്പെഷൽ ബസുകളുമായി കർണാടക

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ...

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

Related News

Popular Categories

You cannot copy content of this page