യുകെയില്‍ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയില്‍ കണ്ടെത്തി. ഇപ്സ്വിച്ചില്‍ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഡോ. രാമസ്വാമി ജയറാമിനെ ജൂണ്‍ 30 ഞായറാഴ്ച പുലർച്ചെ 5:45 – ന് വീട്ടില്‍ നിന്ന് പോകവെയാണ് അവസാനമായി കണ്ടത്.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദൂരുഹതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നേരത്തെ, രാമസ്വാമിയുടെ കാർ ഇപ്സ്വിച്ചിലെ റാവൻസ്‌വുഡ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പരിസര പ്രദേശങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ അന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…
പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…
കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…