ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത് അനിലാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എറണാകുളം സ്വദേശി ജിസന് ഗുരുതരമായി പരുക്കേറ്റു.
കെങ്കേരി-ഉള്ളാൽ റോഡിൽ ഞായറാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടം നടന്നത്. ദേവദത്തും ജിസണും സഞ്ചരിച്ചിരുന്ന ബൈക്കിൽ വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവദത്തിനെ രക്ഷിക്കാനായില്ല. ബെംഗളൂരു രാജരാജേശ്വരി കോളേജിൽ ഫിസിയോതെറാപ്പി ബിരുദ വിദ്യാർഥിയായിരുന്നു.മാതാവ്: മഞ്ജു എം നായർ. സഹോദരൻ: എ ദീപക്.
ദേവദത്തിന്റെ മൃതദേഹം രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് നടക്കും.
SUMMARY: Malayali student dies in road accident in Bengaluru