ചരിത്രമെഴുതി മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. 17 ​ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിന്റെ തിരിച്ചു വരവ്.

അണ്‍ഡോക്കിംഗിനായി തിങ്കളാഴ്‌ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കും. 4:35-ഓടെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേർപ്പെടുത്തും. അൺഡോക്ക് ചെയ്ത് കഴിഞ്ഞാൽ ഭൂമിയിലേക്കുള്ള യാത്ര മണിക്കൂറുകൾ നീളും. ഐഎസ്ആർഒയുടെ അറിയിപ്പ് അനുസരിച്ച് ജൂലൈ പതിനഞ്ചിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഗ്രേസ് ഭൂമിയിലെത്തുക. കാലിഫോര്‍ണിയ തീരത്താണ് ഗ്രേസ് പേടകത്തിന്‍റെ സ്‌പ്ലാഷ്‌ഡൗണ്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പ്ലാഷ്‌ഡൗണ്‍ സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ഐഎസ്എസില്‍ രണ്ട് ആഴ്‌ചത്തെ ദൗത്യത്തിന് ശേഷമാണ് ആക്‌സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ശുഭാന്‍ഷു. ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമായിരുന്നു.
SUMMARY: Making history; Axiom 4 mission team to return to Earth today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

സ്വാതന്ത്ര്യ ദിനത്തിൽ കെഎൻഎസ്എസ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗും ലയണ്‍സ് ക്ലബ്...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

Related Articles

Popular Categories