ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി നഗർ, കനക നഗറിലായിരുന്നു വർഷങ്ങളോളമായി കുടുംബസമേതം താമസിച്ചിരുന്നത്. അസുഖത്തെ തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല്മണിയോടെയായിരുന്നു അന്ത്യം. തുടർന്ന് ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു വനിതാ പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മക്കൾ: അബ്ദുൽ സമദ്, മുംതാസ്. ഖബറടക്കം ചാഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
SUMMARY: Malayali woman dies of brain injury in Bengaluru













