തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി ബാധിച്ചു.
തായ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്. കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ ഭയന്ന് പുറത്തേക്ക് ഓടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തൽ നടന്നുവരികയാണെന്ന് ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു.
രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തായ്‌വാൻ, ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്. 2,000 ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത് 1999 ലാണ്. 2016 ൽ തെക്കൻ തായ്‌വാനിൽ 100 ൽ അധികം പേർ മരിച്ചു.
SUMMARY: Massive earthquake hits Taiwan; 7.0 magnitude














