ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
Just in:
Explosion at the Nowgam Police Station of Srinagar, J&K. The police station was key to the recent anti-terror investigation. pic.twitter.com/aOv2NbXQvi
— Sidhant Sibal (@sidhant) November 14, 2025
തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്. സ്ഫോടനത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH: As per media reports, a massive blast took place at #Nowgam Police Station around 11:20pm when an #FSL team along with Police and Tehsildar were inspecting the large Ammonium Nitrate explosive which was confiscated earlier. pic.twitter.com/EnqkDVDGwg
— Greater Kashmir (@GreaterKashmir) November 14, 2025
SUMMARY: Massive explosion at police station in Jammu and Kashmir: 7 dead, 20 injured













