ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിലെ റിഥാലയിൽ അഞ്ചുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ഈ കെട്ടിടത്തിൽ നിരവധി നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. ഇതുവരെ കത്തിക്കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. നിതിൻ ബൻസാൽ (31) 80% പൊള്ളലേറ്റ നിലയിലും രാകേഷ് (30), വീരേന്ദർ (25) എന്നിവർ നിസാര പൊള്ളലുകളോടെയും ബിഎസ്എ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച പുലർച്ചെയാണ് ഒന്നാം നിലയിൽ നിന്ന് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെടുത്തത്. പിന്നീട് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ 6 മണിയോടെ താഴത്തെ നിലകളിൽ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.
VIDEO | Delhi: A fire broke out at a factory in Rithala area Tuesday night. Several fire tenders were rushed to the spot to douse the blaze. #DelhiNews
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/bAa3qFG6bV
— Press Trust of India (@PTI_News) June 25, 2025
കെട്ടിടത്തിന് അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റോ അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള മാർഗമോ ഉണ്ടായിരുന്നില്ലെന്ന് ഡിഎഫ്എസ് അധികൃതര്‍ പറഞ്ഞു. ജെസിബി ഉപയോഗിച്ച് ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
SUMMARY: Massive fire breaks out in five-storey building in Delhi; 4 dead