Monday, July 7, 2025
25.4 C
Bengaluru

മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഏപ്രിൽ മുതൽ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഈ വർഷം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ യെല്ലോ ലൈനിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ട്രെയിനുകൾക്കായി ട്രാക്കുകൾ തയ്യാറായെങ്കിലും ട്രെയിൻ സെറ്റുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം കാരണമാണ് സർവീസ് നീണ്ടുപോകുന്നത്.

നിലവിൽ, ലൈനിൽ രണ്ട് ട്രെയിൻ സെറ്റുകൾ പ്രവർത്തനത്തിന് തയ്യാറാണ്. ജനുവരി 20ഓടെ രണ്ട് ട്രെയിനുകൾ കൂടി ബെംഗളൂരുവിൽ എത്തുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. പരീക്ഷണ ഓട്ടത്തിനുള്ള തയ്യാറെടുപ്പുകളും ബിഎംആർസിഎൽ ആരംഭിച്ചു. ഇതിന് ഏകദേശം ഒന്നര മാസം എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പരീക്ഷണ ഓട്ടം പൂർത്തിയായിക്കഴിഞ്ഞാൽ, വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈൻ തയ്യാറാകും. ലോഞ്ച് തീയതി അന്തിമമാക്കാൻ ബിഎംആർസിഎൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതിയിട്ടുണ്ട്. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള 19.5 കിലോമീറ്റർ ദൂരത്തിൽ 16 മെട്രോ സ്റ്റേഷനുകൾ ഉണ്ടാകും. തുടക്കത്തിൽ, ഓരോ 30 മിനിറ്റിലും ട്രെയിനുകൾ ഓടും. ഒക്ടോബറിന് ശേഷം ട്രെയിൻ സർവീസുകൾ തമ്മിലുള്ള ഇടവേളകൾ 10 മിനുറ്റായി കുറയ്ക്കും.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL to start operations on yellow line by April with four train sets

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബാങ്കിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥയുടെ മറുപടി ഇംഗ്ലീഷില്‍, കന്നഡയിൽ പറയണമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും യുവതി

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ...

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു, രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണം; സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ്റെ മാനനഷ്ട കേസ്

തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍...

പത്തനംതിട്ടയിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ...

ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ...

ചര്‍ച്ച പരാജയം; നാളെ സൂചന ബസ് സമരം

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന...

Topics

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം...

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി....

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി...

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ്...

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ...

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

Related News

Popular Categories

You cannot copy content of this page