ബെംഗളൂരു: നബിദിനാഘോഷത്തിന്റെ ഭാഗമായി ആർസി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് വി സി കരീം ഹാജി പതാക ഉയർത്തി. പുലർച്ചെ നാലിന് ആരംഭിച്ച പ്രഭാത മൗലിദ്ന്ന് മഹല്ല് ഖത്തീബ് ഇബ്രാഹിം ഖലീൽ ദാരിമി നേതൃത്വം നൽകി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്തീഫ് ഹാജി റാലി ഫ്ലാഗ് ഓഫ് ചെയ്‌തു.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച് ഫാറൂഖ്, ഹുസൈൻ തങ്ങൾ, സുബൈർ കായക്കൊടി, ടി സി ഷബീർ, കബീർ ജയനഗർ, സി എച്ച് മജീദ്, സി ടി കെ യുസുഫ്, സിദ്ദിഖ് ഉസ്മാൻ, സി എച്ച് മൻസൂർ, വി സി മുനീർ, ജംഷീർ അലി, പി വി റൗഫ്, ശമീം എടപ്പല, സാദിഖ് സുള്ള്യ, ബിലാൽ അരക്കാടി എന്നിവർ നേതൃത്വം നൽകി. ജലാലുദ്ധീൻ ഫൈസി, അഫ്സൽ അൻവരി, സഫ്റാൻ റാഫിഈ എന്നിവരുടെ നേതൃത്വത്തിൽ ദഫ് സ്കൗട്ട് പ്രദർശനവും നടന്നു.
















