തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്​ണ​ഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാ​ഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. കൃഷ്ണഗിരി ജില്ലയിലെ ഡെങ്കനിക്കോട്ടൈ-ഹൊസൂർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്.

ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിന് സമീപമുള്ള കൃഷ്ണഗിരി, ഹൊസൂർ എന്നിവിടങ്ങളിലും കർണാടകയുടെ ചില അതിർത്തി പ്രദേശങ്ങളിലും ജനങ്ങൾക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഭൂചലനത്തെ തുടർന്ന് എവിടെയും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം. കൃഷ്ണഗിരിയിലും സമീപത്തെ കർണാടക അതിർത്തി ഗ്രാമങ്ങളിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം ചെറിയ ഭൂചലനങ്ങൾ കെട്ടിടങ്ങൾക്കോ മറ്റ് നിർമ്മിതികൾക്കോ കേടുപാടുകൾ വരുത്താറില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
SUMMARY: Mild earthquake in Krishnagiri in Tamil Nadu; tremors also felt in Karnataka border areas

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

Related Articles

Popular Categories