മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്‌സൈസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെയും പോലീസിന്റെയും തീരുമാനം.

സുഹൈലിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ചശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

അപകട സമയം സുഹൈലിനൊപ്പം മൂന്ന് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ അപകടത്തിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് ആലപ്പുഴ സ്വദേശികളായ ജോയല്‍, അമീന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വാഹനം ഓടിച്ച സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്ക് എതിരെ എക്സൈസ് കേസ് എടുത്തിട്ടുണ്ട്. 3 ബാറുകൾക്കെതിരെയാണ് കേസ്. എറണാകുളം എക്സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകി എന്നതാണ് കുറ്റം. ബാർ ലൈസൻസ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി.

SUMMARY: Mini Cooper accident: Excise registers case against Suhail.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

Related Articles

Popular Categories