Sunday, November 16, 2025
23.8 C
Bengaluru

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; കൈകാലുകൾ അനക്കിയതായും കണ്ണുതുറക്കാന്‍ ശ്രമം ഉണ്ടായതായും ബന്ധുക്കള്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. മകൻ കണ്ടപ്പോൾ കൈകാലുകൾ അനക്കിയതായും കണ്ണുതുറക്കാന്‍ ശ്രമം ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സയില്‍ ആശാവഹമായ പുരോഗതിയെന്നാണ് വിലയിരുത്തല്‍.

വീഴ്‌ചയിൽ ശ്വാസകോശത്തിന് ഗുരുതര പരുക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്. എംഎൽയുടെ ആരോഗ്യനിലയെ സംബന്ധിച്ച്‌ ചൊവ്വാഴ്ച രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വരാനുണ്ട്‌. ബുള്ളറ്റിൻ വന്നാൽ മാത്രമേ ആരോ​ഗ്യനിലയിൽ എത്രത്തോളം പുരോ​ഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ.

ഗിന്നസ്‌ റെക്കോഡ്‌ ലക്ഷ്യമിട്ട്‌ മൃദംഗ വിഷൻ തയ്യാറാക്കിയ മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്‌ഘാടനപരിപാടിക്ക്‌ എത്തിയപ്പോഴാണ്‌ എംഎൽഎ 15 അടി ഉയരത്തിൽനിന്ന്‌ വീണത്‌. സ്റ്റേജ്‌ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക്‌ ഗുരുതര വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽപ മൂന്ന്‌ പോരെ അറസ്റ്റ്‌ ചെയ്തിട്ടുമുണ്ട്‌. സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ സിഇഒ തിരുവനന്തപുരം കഴക്കൂട്ടം മനക്കാട്ടിൽ ഷമീർ അബ്ദുൾ റഹിം (38), ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്സ്‌ ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി എം ടി കൃഷ്‌ണകുമാർ (45), താൽക്കാലിക സ്റ്റേജ്‌ തയ്യാറാക്കിയ മുളന്തുരുത്തി വെട്ടിക്കൽ വഴിക്കാട്ടുപറമ്പിൽ ബെന്നി (53)എന്നിവരെയാണ്‌ പാലാരിവട്ടം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.
<BR>
TAGS : UMA THOMAS
SUMMARY : MLA Uma Thomas’ health condition improving; Relatives say she is moving her limbs and trying to open her eyes

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ്...

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ...

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു....

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍...

Topics

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും; ഒരുക്കങ്ങളുമായി കര്‍ണാടകയിലെ അയ്യപ്പ ക്ഷേത്രങ്ങളും 

ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക്...

നടിയെ പീ‍ഡിപ്പിച്ചെന്ന പരാതി; പ്രമുഖ സിനിമാ നിര്‍മാതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ്...

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍...

പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ...

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍...

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ...

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും...

ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി​ക്കി​ടെ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം; വി​നോ​ദ സ​ഞ്ചാ​രി​ക്ക് പ​രുക്ക്

ബെംഗളൂരു: ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പരുക്ക്. ചെ​ന്നൈ​യി​ൽ...

Related News

Popular Categories

You cannot copy content of this page