ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച എം എ കരീമിന് ആദരമര്‍പ്പിക്കനായി കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 13 ന് രാവിലെ 10.30ന് ജാലഹള്ളി അയ്യപ്പ കമ്മ്യൂണിറ്റി ഹാളിന് സമീപത്തുള്ള കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കെട്ടിടത്തില്‍ നടക്കുന്ന യോഗത്തില്‍ ബെംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ബാലചന്ദ്രൻ നായർ പി അറിയിച്ചു. ഫോണ്‍: 9448383959, 9845203353, 9663540522