ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച്ച പ്രഭാത സമയത്ത് മൗലിദ് പാരായണങ്ങളും തുടർന്ന് ആസാദ് നഗറിൽ മീലാദ് റാലിയും നടക്കും. രാവിലെ 8 മണിക്ക് റാലി ജനറൽ സെക്രട്ടറി ടി.സി. സിറാജ്’ഉൽഘാടനം ചെയ്യും.
സെപ്തംബർ 14 ന് ഞായറാഴ്ച്ച മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ സ്റ്റുഡൻസ് ഫെസ്റ്റും 18 ന് വ്യാഴാഴ്ച്ച തിലക് നഗർ യാസീൻ മസ്ജിദിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്ലിമീൻ വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റും 20 ന് ശനിയാഴ്ച്ച ആസാദ് നഗർ ഹിദായത്തുൽ ഇസ്ലാം വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാമത്സ രങ്ങളും നടക്കും. പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പി.എം. മുഹമ്മദ് മൗലവി, മുഹമ്മദ് മുസ്ലിയാർ കുടക് തുടങ്ങിയവർ മദ്ഹ് റസൂൽ പ്രഭാഷണം നടത്തും.
19 ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്കാരാനന്തരം ഡബിൾ റോഡ് മലബാർ ശാഫി മസ്ജിദിൽ വെച്ച് ഗ്രാൻ്റ് മൗലിദ് സംഗമം നടക്കും. സംഗമത്തിൽ ഹാഫിള് ഉമർ അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തും. 20 ന് ആസാദ് നഗറിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ ആശിഖ് ദാരിമി ആലപ്പുഴ കാരുണ്യത്തിൻ്റെ പ്രവാചകൻ എന്ന വിശയത്തിൽ പ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമങ്ങളിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
SUMMARY: MMA Milad gatherings begin on Friday