കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് 10ാം നമ്പർ സെല്ലിൻ്റെ മുന്നിലെ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. നേരത്തെയും പലതവണ കണ്ണൂർ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു.
കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെയാണ് മൊബൈല്‍ ഫോണും പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ജയില്‍ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് ഇതിനെല്ലാം പിന്നിലെന്നാണ് പരാതി.
SUMMARY: Mobile phone seized again from Kannur Central Jail