Categories: LATEST NEWS

ഖമനയിയു​ടെ മൃ​ത​ദേ​ഹം ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും; പുതിയ പരമാധികാര നേതാവായി മോജ്തബ ഖമനയി

തെഹ്‌റാൻ: അന്തരിച്ച ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമാധികാര നേതാവായി തിരഞ്ഞെടുത്തു. ഇറാന്റെ പരമോന്നത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് നടന്ന സൈനിക നീക്കത്തിൽ അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് പുതിയ പ്രഖ്യാപനം. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമനയിയായിരുന്നു ആദ്യ പരമോന്നത നേതാവ്.

അലി ഖമനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56കാരനായ മോജ്തബ ഖമനയി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.

അതേസമയം ആ​യ​ത്തൊ​ള്ള അ​ലി ഖമനയിയുടെ ഭൗ​തി​ക​ശ​രീ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ മ​ഷാ​ദി​ൽ സം​സ്ക​രി​ക്കും. ഷി​യാ മു​സ്‌​ലിം​ക​ളു​ടെ വി​ശു​ദ്ധ ന​ഗ​ര​വും ഖ​മ​ന​യ്‌​യു​ടെ ജ​ന്മ​സ്ഥ​ല​വു​മാ​യ മ​ഷാ​ദി​ലെ ‘ഇ​മാം റി​സ’ പ​ള്ളി​യി​ലാ​യി​രി​ക്കും സം​സ്കാ​രം ന​ട​ക്കു​ക. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.ടെ​ഹ്‌​റാ​നി​ൽ നി​ന്ന് വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​ലാ​പ​യാ​ത്ര​യാ​യാ​ണ് ഭൗ​തി​ക​ശ​രീ​രം മ​ഷാ​ദി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഇ​റാ​നി​ലെ​മ്പാ​ടും ക​ന​ത്ത ദുഃ​ഖാ​ച​ര​ണ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ന​ട​ത്തി​യ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ലാ​ണ് ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ത് പ​ശ്ചി​മേ​ഷ്യ​യെ ഒ​രു പൂ​ർ​ണ യു​ദ്ധ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ഖ​മ​ന​യ്‌​യു​ടെ വി​യോ​ഗ​ത്തോ​ടെ ഇ​റാ​നി​ൽ പു​തി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.
SUMMARY: Khamenei’s body will be buried in his birthplace of Mashhad; Mojtaba Khamenei becomes the new supreme leader

NEWS DESK

Recent Posts

ഡൽഹിയെ 47 റൺസിന്‌ തകർത്ത് ഹാട്രിക് ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…

5 minutes ago

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നീട്ടിയതായി ട്രംപ്, നാവിക ഉപരോധം തുടരും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ച​ർ​ച്ച​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ…

19 minutes ago

തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…

8 hours ago

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…

9 hours ago

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

10 hours ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

11 hours ago