Saturday, September 6, 2025
20.9 C
Bengaluru

കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു

ആലപ്പുഴ/കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരത്ത് വർക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. പ്രദേശത്തെ സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ട് ഉണ്ടോ എന്നറിയാൻ ഉള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.

എംഎസ്സി എൽസി 3 എന്ന ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.

അതേസമയം കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്നറിലെ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും.

ചുങ്കം അടച്ച് കമ്പനികൾക്ക് കണ്ടെയ്നറുകൾ ഏറ്റെടുക്കാം. അല്ലെങ്കിൽ സാധനങ്ങൾ കണ്ടുകെട്ടാനാണ് കസ്റ്റംസ് നീക്കം. കണ്ടയ്നറുകളിലെ മിക്ക സാധനങ്ങളും കടലിൽ നഷ്ടമായ സാഹചര്യത്തിൽ കമ്പനികൾ ഇനി ഇവ ഏറ്റെടുക്കുമോ എന്നതിൽ വ്യക്തതയില്ല. പരിശോധനകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ നാളെ കൊല്ലം പോർട്ടിലേക്ക് മാറ്റും.
<BR>
TAGS : SHIP ACCIDENT
SUMMARY : More containers arrive at the coast; Thiruvananthapuram coast also flooded

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇന്ത്യയില്‍ ശിശു മരണ നിരക്ക് യു എസിനെക്കാള്‍ കുറവ്; ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം

തിരുവനന്തപുരം: ലോകത്തിനും രാജ്യത്തിനും വീണ്ടും മാതൃകയായി കേരളം. രാജ്യത്തെ ശിശുമരണ നിരക്ക് ഏറ്റവും...

പുലിക്കളിയുടെ അകമ്പടിയോടെ ബെംഗളൂരു കേരളസമാജത്തിന്റെ ഗൃഹാങ്കണ പൂക്കള മത്സരം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി...

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ,...

വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് 8 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച...

കൊല്ലത്ത് ക്ഷേത്രത്തില്‍ ഓപറേഷൻ സിന്ദൂര്‍ എന്നെഴുതി പൂക്കളം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ്...

Topics

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

ബെംഗളൂരു ഗണേശ ഉത്സവ്; വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്

ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി...

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1...

കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

ബെംഗളുരു: ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി...

ബെംഗളൂരുവിനെ മോശമായി ചിത്രീകരിക്കുന്നു; മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍

ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു...

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ...

ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് താഴേയ്ക്ക് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ്...

Related News

Popular Categories

You cannot copy content of this page