തകര്‍പ്പൻ ജയവുമായി മുംബൈ; പഞ്ചാബിനെതിരെ ആറ് വിക്കറ്റ് ജയം

ധർമശാല: : ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ മുംബെെ ഇന്ത്യൻസിന് തകര്‍പ്പൻ ജയം. പഞ്ചാബ്‌ കിങ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യൻസ് സീസണിലെ നാലാം ജയം സ്വന്തമാക്കി. 201 റൺ വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ മറികടന്നു.

സ്കോർ: പഞ്ചാബ് 200/8, മുംബെെ 205/4 (19.5)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. രണ്ട് തവണ അവസരം വീണുകിട്ടിയ പ്രഭ്‌സിമ്രാന്‍ സിങ് 57 റണ്‍സ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ പ്രകടനമാണ് പഞ്ചാബിന്റെ മധ്യനിരയെ തകര്‍ത്തത്.

എന്നാല്‍ അവസാന ഓവറുകളില്‍ അസ്മത്തുള്ള ഒമര്‍സായ്, വിഷ്ണു വിനോദ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. പഞ്ചാബിനു വേണ്ടി അസ്മതുള്ള ഒമര്‍സായി 17 പന്തില്‍ 38 റണ്‍സ് നേടി. സേവിയര്‍ ബാര്‍ട്ലെറ്റ് 7 പന്തില്‍ 18ഉം ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് 8 പന്തില്‍ 15 റണ്‍സും നേടി. ദീപക് ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്.

33 പന്തില്‍ പുറത്താകാതെ 75 റണ്‍സ് അടിച്ചുകൂട്ടിയ തിലക് വര്‍മയാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ റയാന്‍ റിക്കല്‍ട്ടണ്‍ (48) വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോള്‍, അവസാന ഓവറുകളില്‍ തിലക് വര്‍മ്മയും വില്‍ ജാക്‌സും (10 പന്തില്‍ 25*) ചേര്‍ന്നാണ് മുംബൈയുടെ വിജയം ഉറപ്പിച്ചത്.
SUMMARY: Mumbai registered a stunning win; beat Punjab by six wickets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories