ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമസേന എയർഷോ ഒക്‌ടോബർ രണ്ടിന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടില്‍ നടക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഷോയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി അംഗീകാരംനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജംബൂസവാരി നടക്കുന്ന വിജയദശമിദിനത്തിലാണ് എയർഷോയും നടക്കുക. ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ 1500 ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺഷോ ഒക്‌ടോബർ ഒന്നിനുനടക്കും.
SUMMARY: Mysore Dussehra; Airshow on October 2