ബെംഗളൂരു: ബെംഗളൂരുവിലെ കാടുസോനപ്പനഹള്ളിയില്‍ കഞ്ചാവുമായി 3 മലയാളി യുവാക്കള്‍ പിടിയില്‍. ബി.എം.ആഷിഖ് (20), ഹേമന്ദ് വേണു (19), അഭിറാം എസ്.പിള്ള (21) എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്നു 2.37 കിലോ കഞ്ചാവും അളവ് ഉപകരണങ്ങളും സ്‌കൂട്ടറും പിടികൂടി.
കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇവര്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നത്. മൂവരെയും കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മറ്റൊരു കേസില്‍ ബാങ്കോക്കില്‍ നിന്നു കടത്തിയ 2.63 കോടി രൂപയുടെ കഞ്ചാവുമായി 3 യാത്രക്കാരെ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. 2 വിമാനങ്ങളിലായി എത്തിയ ഇവര്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്കുള്ളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
SUMMARY:Sale of Cannabis; 3 Malayali youths arrested in Bengaluru
















