ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍ അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍ ഓടിത്തുടങ്ങും ഇതോ ട്രെയിനുകളുടെ ഇടവേള സമയം നിലവിലെ 19 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറയും. കൊൽക്കത്തയിൽ നിന്നെത്തിച്ച അഞ്ചാമത്തെ ട്രെയിനിൻ്റെ സുരക്ഷാ, സാങ്കേതിക പരിശോധനകൾ പൂർത്തിയായതായി ബിഎംആർസി അറിയിച്ചു.
ഓഗസ്‌റ്റ് 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാത ഉദ്ഘാടനം ചെയ്‌ത്. പാതയിൽ ആദ്യം 3 ട്രെയിനുകളായിരുന്നു ഓടിയിരുന്നത് 25 മിനിറ്റായിരുന്നു ഇടവേള സമയം പിന്നീട് സെപ്റ്റംബർ 10 ന് നാലാമത്തെ മുഴയിൻ ഓടിത്തുടങ്ങിയതോടെ യാണ് ഇടവേള സമയം 19 മിനിറ്റായി കുറഞ്ഞു.
SUMMARY: Namma Metro; Fifth train on Yellow Line from November 1














