ബെംഗളൂരു: നിരക്ക് വർധിപ്പിച്ചതോടെ ഇടിഞ്ഞ നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് എത്തുന്നതായി ബിഎംആർസി. ജൂണിൽ പ്രതിദിനം ശരാശരി 7.89 ലക്ഷം യാത്രക്കാർ എത്തിയെന്നാണ് കണക്ക്. മേയിൽ ഇതു 7.56 ലക്ഷമായിരുന്നു. ജൂണിൽ വാരാന്ത്യ ദിനങ്ങളിൽ ശരാശരി 8.51 ലക്ഷം യാത്രക്കാരുമെത്തി.
കഴിഞ്ഞ ജനുവരിയിൽ 8.03 ലക്ഷം പ്രതിദിന യാത്രക്കാരാണ് നമ്മ മെട്രോയ്ക്കുണ്ടായിരുന്നത്. ഫെബ്രുവരിയിൽ 45% നിരക്ക് വർധിപ്പിച്ചു. ഇതോടെ ഫെബ്രുവരിയിലെ യാത്രക്കാരുടെ എണ്ണം 7.49 ലക്ഷമായി കുറഞ്ഞു. മാർച്ചിൽ 7.24 ലക്ഷമായി, ഏപ്രിലിൽ 7.62 ലക്ഷവുമായിരുന്നു.
ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിദിനം 25,000 യാത്രക്കാർ പാതയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Namma Metro ridership rebounding to pre-fare hike levels.