ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജൂലൈ 15ന് ശേഷമാകും നടക്കുക. കമ്മിഷണർ അനുമതി നൽകിയാൽ ഉടൻ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്ന് ബിഎംആർസി എംഡി എം. മഹേശ്വർ റാവു അറിയിച്ചു.
ബിഎംആർസിയുടെ പക്കൽ 3 ട്രെയിനുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ ഇവ 25 മിനിറ്റ് ഇടവേളയിൽ ഓടിച്ചുകൊണ്ട് സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 19.15 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തേക്കും. സിൽക്ക് ബോർഡിനു സമീപം കെഎസ്ആർപി മൈതാനത്ത് വച്ച് ഉദ്ഘാടന പരിപാടി നടത്താനും ബിഎംആർസി പദ്ധതിയിടുന്നുണ്ട്.
SUMMARY: Namma metro yellow line likely to open in early August.