ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന് 90 രൂപ കൂട്ടി 700 രൂപയായാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വരുമെന്നും മറ്റ് നന്ദിനി പാലുൽപന്നങ്ങളുടെ നിരക്കിൽ മാറ്റമില്ലെന്നും ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു.
കർണാടകയിലെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ഷീര സഹകരണ സ്ഥാപനമാണ് കെഎംഎഫ്, സംസ്ഥാനത്തുടനീളം വ്യാപകമായി ഉപയോഗിക്കുന്ന പാൽ, നെയ്യ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് പേരുകേട്ട നന്ദിനി അതിന്റെ മുൻനിര ബ്രാൻഡാണ്.
ഉൽപാദന, പ്രവർത്തന ചെലവുകൾ വർധിച്ചതിനാൽ വില വർധന അനിവാര്യമായിരുന്നുവെന്ന് കെ.എം.എഫ് മാനേജിങ് ഡയറക്ടർ ശിവസ്വാമി പറഞ്ഞു.
SUMMARY: Nandini Ghee price increased by Rs 90 to Rs 700 per kg













