ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് നടത്തുന്നു. വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, പ്രിയങ്ക ഗാന്ധിയടക്കമുള്ള എം പിമാരും നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചില്‍ അണിനിരക്കുന്നുണ്ട്.
ബസുകളിലാണ് എം പിമാരും, നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് പോകുന്നത്. പൊലീസ് എവിടെ തടയുമോ അവിടെ മുതല്‍ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കള്‍ക്കൊപ്പം വലിയ തോതില്‍ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതി
രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ – ജാതി – മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവില്‍ അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങള്‍ക്ക് നേരെ പോലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
SUMMARY: National capital turns into a sea of protests; INDIA bloc’s march to the Supreme Court begins
















