നെടുമ്പാശേരി വാഹനാപകടം: പ്രതിക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതായി ആഭ്യന്തരമന്ത്രി, ആവശ്യമെങ്കില്‍ ബോര്‍സ്റ്റല്‍ സ്കൂളില്‍ നിന്ന് മാറ്റും

തിരുവനന്തപുരം: നെടുമ്പാശേരിയില്‍ നടന്ന നാടിനെ നടുക്കിയ വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതീവ ദുഃഖകരമായ സംഭവമാണ് നെടുമ്പാശേരിയില്‍ ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

പ്രതി അമിതവേഗതയിലാണ് വാഹനമോടിച്ചിരുന്നത്. അപകടം നടന്ന ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന് പോലീസ് രേഖാമൂലം അപേക്ഷ നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ ജയില്‍ നിയമമനുസരിച്ച്‌ 18 മുതല്‍ 21 വയസ്സുവരെ പ്രായമുള്ളവരെ ബോർസ്റ്റല്‍ സ്കൂളിലാണ് തടവില്‍ പാർപ്പിക്കേണ്ടത്. അതുകൊണ്ടാണ് നാല് പ്രതികളെയും കോടതി ബോർസ്റ്റല്‍ സ്കൂളിലേക്ക് അയച്ചത്. ആവശ്യമെങ്കില്‍ ഇവരെ ബോർസ്റ്റല്‍ സ്കൂളില്‍ നിന്ന് മാറ്റുമെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രതികള്‍ക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ഐ.ജി നിശാന്തിനിയെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കർശന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വൈദ്യപരിശോധനയില്‍ പിഴവുണ്ടായിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പുലർച്ചെ 1:30-ന് അപകടം നടന്നിട്ടും മൂന്ന് മണിക്കൂറിനു ശേഷമാണ് ജനറല്‍ ഡയറി (ജിഡി) എൻട്രി രേഖപ്പെടുത്തിയതെന്നും അതിനുശേഷമാണ് എഫ്‌ഐആർ ഇട്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സബ്മിഷനിലൂടെ ആരോപിച്ചു.

ലഹരിയിലായിരുന്ന പ്രതിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമായിരുന്നു. എന്നാല്‍ ഇത് വൈകിയെന്നും കൃത്യമായ വൈദ്യപരിശോധന നടന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടായില്ലെന്നും എഫ്‌ഐആറില്‍ പേര് ചേർക്കാൻ പോലീസ് മടി കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത ആള്‍ക്ക് മദ്യം നല്‍കിയതിന് മൂന്ന് ബാറുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും, പ്രതി മദ്യപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ കൃത്യമായ വൈദ്യപരിശോധന വേണമായിരുന്നുവെന്നും അതുണ്ടായില്ലെന്നുമാണ് പ്രധാന ആക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളിയെ ബോർസ്റ്റല്‍ സ്കൂളിലേക്കാണ് മാറ്റിയതെങ്കിലും, ഇത്തരം കേസ് പ്രതികളെ ബോർസ്റ്റല്‍ സ്കൂളിലേക്കാണോ അതോ ജുവനൈല്‍ ഹോമുകളിലേക്കാണോ മാറ്റേണ്ടതെന്ന കാര്യത്തില്‍ പുനർചിന്തനം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടു.

SUMMARY: Nedumbassery road accident: Home Minister states that charges carrying a penalty of up to 10 years’ imprisonment have been filed against the accused

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

മണ്ഡല പുനര്‍നിര്‍ണ്ണയം മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബിജെപിയുടെ “അവസാന ആയുധ”മെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം: ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 90 ലധികം പേർക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; പഞ്ചായത്ത് അംഗത്തിന്റെ കാർ തകർത്തു

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന...

ജക്കൂർ തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; മലിനജല ചോർച്ചയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് അധികൃതർ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ പ്രമുഖ ജലാശയമായ ജക്കൂർ തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ...

Related Articles

Popular Categories