തൃശ്ശൂര്‍: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം. 56115/56116 തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ ആണ് സർവീസ് നടത്തുക.
സമയക്രമം : തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.
ട്രെയിന്‍ അനുവദിച്ചത് യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
SUMMARY: New passenger train on Guruvayur- Thrissur route














