തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. അങ്ങനെയുള്ളവര്‍ പങ്കെടുത്താല്‍ പോലീസിനെ വിവരമറിയിക്കണം. അടുത്തിടെ ചില ഡിജെ പാർട്ടികളിൽ ഗുണ്ടകൾ പങ്കെടുക്കുകയും പരിപാടി അലങ്കോലമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നിർദേശം. പുതുവർഷാഘോഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പങ്കെടുക്കാൻ കഴിയണം എന്നതാണ് ലക്ഷ്യമിടുന്നതെന്നും പോലീസ് പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡി ജെ നടത്താന്‍ വിളിച്ചുവരുത്തരുത്. ഡി ജെ പാര്‍ട്ടിക്ക് വരുന്നവര്‍ ആയുധങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ഹോട്ടലുകളും സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പങ്കെടുത്താല്‍ ഉത്തരവാദിത്വം സ്ഥാപന ഉടമകള്‍ക്കായിരിക്കുമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
SUMMARY: New Year’s Eve: Goons banned from DJ parties














