ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.
പ്രദേശവാസികൾ സ്ഥലത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധിയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവര്‍ ചൈൽഡ് ഹെൽപ്പ് ലൈൻ 1098 ൽ വിവരമറിയിച്ചു, തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. വൈദ്യപരിശോധനയ്ക്കും പരിചരണത്തിനുമായി നഗരത്തിലെ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) കൈമാറും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
SUMMARY: Newborn baby found abandoned













