കാസറഗോഡ്: മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസറഗോഡ് അരമങ്ങാനം ജിഎൽപി സ്‌കൂളിന് സമീപത്തെ ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയാ (21) ണ് മരിച്ചത്.
ഏപ്രില്‍ 26-നായിരുന്നു ഇവരുടെ വിവാഹം. പെരിയ ആയംപാറ വില്ലാരംപെതി കൊള്ളിക്കാലിലെ കെ. രവിയുടെയും സീനയുടെയും ഏക മകളാണ്. വിവാഹത്തിന് മുന്‍പ് നന്ദന കാസറഗോഡ് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)