
തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലാവാൻ ബാക്കിയുള്ള മൂന്ന് പ്രതികളെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായുമാണ് എൻഐഎ പരിശോധനയെന്നും വിവരമുണ്ട്. ചാവക്കാട്, ആലുവ തുടങ്ങിയ പ്രദേശങ്ങളാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. രാവിലെ 6.50-ഓടെ തുടങ്ങിയ പരിശോധന 9.45-ഓടെയാണ് എൻഐഎ പൂർത്തിയാക്കി മടങ്ങിയത്.
SUMMARY: NIA raids around 20 Popular Front centers














