ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തില്‍ ചർച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ആക്ഷൻ കൗണ്‍സിലിന്റെ ഹർജി സുപ്രിംകോടതി ജനുവരിയില്‍ പരിഗണിക്കാൻ മാറ്റി.
കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബവുമായി ചർച്ച തുടരുകയും നിമിഷക്ക് മാപ്പ് നല്‍കാനുള്ള ധാരണയില്‍ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി നടക്കാനുള്ളത്. അതേ സമയം മധ്യസ്ഥ ചർച്ചയോട് യുവാവിന്റെ സഹോദരന് എതിർപ്പാണ്.
വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നിരന്തരം കത്തയക്കുന്നുണ്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ്. യെമൻ പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.
SUMMARY: Nimisha Priya’s release from Yemeni jail; Centre tells Supreme Court that mediator has been appointed