Thursday, November 20, 2025
22.9 C
Bengaluru

കരൂര്‍ ദുരന്തം; ദുരന്ത ബാധിതരുടെ കുടുംബാംഗങ്ങളെ കണ്ട് നിർമല സീതാരാമൻ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ നേതാവും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രമന്ത്രിമാരായ എല്‍. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെയും കേന്ദ്രമന്ത്രി സന്ദർശിച്ച്‌ വിവരങ്ങള്‍ തിരക്കി.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 111-ല്‍ അധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ ആളുകള്‍ തിങ്ങിക്കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തം നടന്ന സ്ഥലവും ആശുപത്രികളും സന്ദർശിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ, വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ടിവികെ നേതാവ് വിജയ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു.

SUMMARY: Karur disaster; Nirmala Sitharaman meets the families of the victims

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കണ്ണൂരിൽ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട്...

ഡൽഹി സ്‌ഫോടനം: മൂന്ന് ഡോക്ടർമാർ അടക്കം നാല് പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക്‌ സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ...

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ...

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് ...

സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊതുയോഗം നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും...

Topics

മലയാളി വിദ്യാർഥികളെ ആക്രമിച്ച് ഫോൺ കവർന്ന സംഭവം; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി...

നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ബെംഗളൂരു: ആർവി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ...

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ...

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25)...

ബെംഗളൂരുവില്‍ 7.7 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

ബെംഗളൂരു മെട്രോ സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ...

ബെംഗളൂരുവിലെ നിലവാരമില്ലാത്ത പിജികളിൽ റെയ്ഡ്, 14 എണ്ണം സീല്‍ ചെയ്തു

ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി...

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന...

Related News

Popular Categories

You cannot copy content of this page